![]() |
By Agnes Monkelbaan - Own work, CC BY-SA 4.0,
https://commons.wikimedia.org/w/index.php?curid=65994695
|
(2019 സെപ്റ്റംബർ 30-ന് പൊത്തോപ്പുറം എന്ന ബ്ലോഗിൽ പ്രസിദ്ധീകരിച്ചത്)
"രാവിലെ നടക്കേണം", വിധിച്ചൂ വൈദ്യോത്തമൻ
കണ്ടുപോലെൻ രക്തത്തിൽ ജാസ്തിയായ് പഞ്ചസാര!
"മണിക്കൂറൊന്നെങ്കിലും തകൃതിയായ് നടക്കേണം
പ്രമേഹം നിയന്ത്രിക്കാൻ മാർഗ്ഗമൊന്നതേയുള്ളു"
വൈദ്യനോടൊട്ടല്ലഹോ തോന്നി ഹാ, ദേഷ്യം, ശപ്പൻ!
ഇപ്രകാരം ചൊല്ലീടാൻ അയ്യാൾക്കിതെന്തേ തോന്നി?
ചൂടുകാലത്താണെങ്കിൽ വിയർപ്പിൽ കുളിച്ചീടും
എങ്ങനെ നടന്നീടും, ചൊല്ലീടു സുഹൃത്തേ നീ
ശീതകാലത്താണെങ്കിൽ തലയും മൂടിപ്പുത-
റങ്ങാനെത്ര സൗഖ്യം, സ്വർഗ്ഗവും നാണിക്കില്ലേ?
എന്നിട്ടുമദ്ദുഷ്ടനാം വൈദ്യനെങ്ങനെ ചൊല്ലീ
"മാർഗ്ഗമിതൊന്നേയുള്ളൂ പ്രമേഹം നിയന്ത്രിക്കാൻ"?
നടക്കാനിറങ്ങേണം സൂര്യോദയത്തിൻ മുമ്പേ
ആദിത്യദേവൻ നമ്മെ പാർക്കിലേ ദർശിക്കാവൂ
രോഗമല്ലിതു ദേഹം തന്നെയും ബാധിക്കുന്നോ-
രംഗ വൈകല്യമത്രെ, ചൊല്ലുന്നൂ വിരുതന്മാർ
രാവിലെ എഴുന്നേൽക്കാൻ മടിച്ചു ശയിക്കവേ
പത്നി തൻ ശകാരങ്ങൾ തുളച്ചൂ കർണ്ണങ്ങളെ
"എഴുന്നേൽക്കുക വേഗം നടക്കാൻ പോയീടുക
വൈദ്യനിന്നലെ ചൊന്നതിപ്പൊഴേ മറന്നെന്നോ?
ഷഷ്ട്യബ്ദം കഴിഞ്ഞത്രേ, പറഞ്ഞിട്ടെന്തേ കാര്യം
ബാലരേക്കാളും കഷ്ടം, മടിക്കോ ചക്രവർത്തി!"
സഹിക്കാമെന്തിനേയും വെന്നിടാമെന്തിനേയും
ജായ തൻ ശകാരത്തെ വെല്ലുക കഷ്ടം, പക്ഷെ!
മെല്ലവേ എഴുന്നേറ്റു, മൂളിയും ഞരങ്ങിയും
നടക്കാനായിപ്പോകാൻ കോപ്പു കൂട്ടിനേൻ ശീഘ്രം
Jithendra Kumar
മറുപടിഇല്ലാതാക്കൂലോക്ക് ഡൗൺ ഇഫക്റ്റ് കൂടുതൽ പ്രശ്നമാകും. കവിത നന്നായി
ഇതു ലോക്ക്ഡൗണിനു മുമ്പ് എഴുതിയതാണ്. നന്ദി, ജിതിൻ.
ഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂNarayanan Namboothiry
മടികാട്ടേണ്ട തെല്ലും നടക്കൂ നാനാഴിക
പുറത്തു പോയീടേണ്ട അകത്തായാലും മതി!
പടുത്വമോടു വാഴാൻ കൊതിക്കും നമുക്കെല്ലാം
ചെറുപ്പം മുതൽ തന്നെ നടപ്പേയൊരു ഗതി!!
അതേയുള്ളു ഒരു വഴി. 🙏🙏😀😀
ഇല്ലാതാക്കൂVasudevan Madasseri
മറുപടിഇല്ലാതാക്കൂശകാരിക്കുന്നത് സ്നേഹം കൊണ്ടല്ലേ, സാരമില്ല.
നടന്നോളൂ
അതെയതെ. സ്നേഹം കൊണ്ടുള്ള ശകാരത്തിന് മധുരം കൂടും
ഇല്ലാതാക്കൂNarayanan KP
മറുപടിഇല്ലാതാക്കൂ“ജാസ്തി” നല്ല പ്രയോഗം. കൊടുങ്ങലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഇങ്ങനെ പദപ്രയോഗം നടത്താറുണ്ട് ധാരാളമായി. കവിത അസ്സലായിട്ടുണ്ട്.
നന്ദി, നാരായണൻ
ഇല്ലാതാക്കൂSaraswathi Pm
മറുപടിഇല്ലാതാക്കൂപറയുന്നത് ജായയല്ലേ.അതിലത്ര കഷ്ടോംന്നില്ല.വയ്യാതായ അവർക്കിതിനെക്കാൾ കഷ്ടമാവില്ലേ.നല്ല വരികൾ😀🙏🙏❤️
ഹാ .. ഹാ .. ഹാ ..
ഇല്ലാതാക്കൂAnil Kumar
മറുപടിഇല്ലാതാക്കൂഇനിയും എഴുതണം, പാടി തീർന്നതറിഞ്ഞില്ല
നന്ദി, ശ്രി അനിൽ
ഇല്ലാതാക്കൂMeetna Jathavedan
മറുപടിഇല്ലാതാക്കൂNow it is not posdible to walk in the park. I saw the park gate locked. I have an entrance from our society. But strict instructions not to open the door and go. Am 84
I have not stepped out of the home since beginning of March. More than the age, 66, I need to take care of the immunity. My body, after the cancer treatment, is still very weak. Am walking inside the house only.
ഇല്ലാതാക്കൂ
ഇല്ലാതാക്കൂMeetna Jathavedan
sorry.i have to walk sz i have done anjioplasty two years back. Regulsrly walking inside. One room to another haha
Yes you have to. Prraying for early recovery
മറുപടിഇല്ലാതാക്കൂKr Sreedharan Namboothiri
കവിത അസ്സൽ അമ്മാവാ. ശകാരത്തിനു മധുരം കൂടിയാൽ പ്രമേഹത്തിനു നല്ലതാണെല്ലേ..
പിന്നേ. മധുരം മധുരേന ശാന്തി എന്നു കേട്ടിട്ടില്ലേ
ഇല്ലാതാക്കൂ