2019, ഒക്‌ടോബർ 9, ബുധനാഴ്‌ച

എന്‍റെ മോഹം

(2015 മാർച്ച് 23-ന് പൊത്തോപ്പുറം എന്ന ബ്ലോഗിൽ പ്രസിദ്ധീകരിച്ചത്)


ആരോരുമറിയാതെആരാലും ശ്രദ്ധിക്കപ്പെടാതെ
ഒരു കൊച്ചുതുള്ളിയായി ജീവിച്ച്
ശാന്തമായി ഒഴുക്കിനൊപ്പം ഒഴുകി
ആരുമല്ലാതെഒന്നുമാകാതെ
കടലില്‍ ലയിച്ചു ചേരാനാണ് എനിക്കിഷ്ടം

അവിടെ ഞാനില്ലഎന്‍റെ വ്യക്തിത്വമില്ല
മിത്രങ്ങളോ ശത്രുക്കളോ ഇല്ല
മനുഷ്യനെന്നോ മൃഗമെന്നോ വ്യത്യാസമില്ല

അവിടെ ദുഖമില്ലസുഖമില്ല
അസൂയയോ വിദ്വേഷമോ ഇല്ല
അവിടെ ജനനമില്ലമരണമില്ല
മരണാനന്തര ജീവിതവുമില്ല

ആ ദിനത്തിനായി ഞാന്‍ കൊതിക്കുന്നു
എന്നെയോര്‍ത്ത് ആരും വിലപിക്കല്ലേ
ഒരു തുള്ളി കണ്ണീര്‍ പോലും
എന്നെയോര്‍ത്ത് ആരും പൊഴിക്കരുതേ 



14 അഭിപ്രായങ്ങൾ:

  1. Received through mail:

    Yes, Jayanthanettan. We all should attempt to melt with Brahma where only ananda exists; all others seem to be existed by the high influence of maya.
    Best
    Aniyan
    മറുപടിഇല്ലാതാക്കൂ
  2. വാട്ട്സാപ്പ് വഴി ലഭിച്ചത്:

    കവിത നന്നായി, അല്‍പം സെന്റി ആണെങ്കിലും.

    ശ്രീധരന്‍
    മറുപടിഇല്ലാതാക്കൂ
  3. വാട്ട്സാപ്പ് വഴി ലഭിച്ചത്:

    അമ്മാവാ, കവിത ഇഷ്ടപ്പെട്ടു. But as Sree said, seemed a bit too senti ...

    വിനു
    മറുപടിഇല്ലാതാക്കൂ
  4. വാട്ട്സാപ്പ് വഴി ലഭിച്ചത്:

    കവിത നന്നായിരിക്കുന്നു.

    ഗിരിജ
    മറുപടിഇല്ലാതാക്കൂ
  5. വാട്ട്സാപ്പ് വഴി ലഭിച്ചത്:

    വെറുതെയാണു മോഹങ്ങള്‍ അല്ലേ? എന്നാലും ശാന്തമാകാന്‍ ... ആരാലും അറിയാതെ കടലില്‍ ചേരാനാണ് മോഹം. അതുകൊണ്ട് ചേരാന്‍ ഒരു കടലും മോഹിക്കാന്‍ ഒരു മനസ്സും എന്നും സ്വന്തമായി ഉണ്ടാവട്ടെ, അമ്മാവാ.

    മഞ്ജു
    മറുപടിഇല്ലാതാക്കൂ
  6. Received through e-mail:

    Your noble "Moham" is highly appreciated. In order to fulfill ur !Moham, u have to do away with all Moham (desires) including this Moham. U will definitely merge with the Ocean of joy where there is no enmity, jealousy etc . Anyhow, as a verygoodpoeticidea , I really appreciate and admire it. All best wishes...

    S E Potti
    മറുപടിഇല്ലാതാക്കൂ
  7. Received through e-mail:
    My dear Jayanthan,

    I am a step ahead. My full body was donated to Anatomy Deptt of AIIMS some 30 years back. Have an ack from them, advising us to intimate them of the event. Only if it is natural death, not accidental or suicide. So I am more in comfort, there is no need to immerse in earth, water or air. There is somebody ready to take over!

    Too hard for consumption? I would not have written the above but as I am sure you can accept the fact, I ventured. If I am wrong, please pardon me.

    Your long time friend.

    D. Balanujan
    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. Thank you very much, Balan, for your comments. A poem and realities of life are entirely different, though the poem reflects the writer's mental agony at the time of writing.

      You are very courageous, Balan, I have to admit. I, too, have been thinking of something like this since a few years but could not gather the courage to talk to my family. Your action reflects not only your own courage but also that of your family. God bless you all.
      ഇല്ലാതാക്കൂ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ