(Click here to read the English version)
(2016 ഫെബ്രുവരി 9-ന് പൊത്തോപ്പുറം എന്ന ബ്ലോഗിൽ പ്രസിദ്ധീകരിച്ചത്)
ഞാന്‍ നടക്കുകയായിരുന്നു.
വഴിയറിയാതെ
ലക്ഷ്യമില്ലാതെ
അനേകം വഴികള്‍ പിന്നിട്ടു
പല വഴികള്‍ മുറിച്ചു കടന്നു
അവയില്‍ ഒന്നില്‍കൂടി
നീ വന്നു
വഴികള്‍ കൂട്ടിമുട്ടി
നമ്മള്‍ കണ്ടുമുട്ടി
ഞാന്‍ ചോദിച്ചു,
“പോരുന്നോ കൂടെ?”
നീ നാണിച്ചു
മുഖം കുനിച്ചു
പിന്നെ പറഞ്ഞു,
“ഉം”
അന്നൊരു ഞായറാഴ്ച്ചയായിരുന്നു
1981 ഫെബ്രുവരി 08
പിന്നീട് നമ്മുടെ യാത്ര
ഒരുമിച്ചായി
എന്‍റെ കാല്‍ ഇടറിയപ്പോള്‍
നീ താങ്ങി
നീ വേച്ചുപോയപ്പോള്‍
ഞാന്‍ പിടിച്ചു
സുഖങ്ങള്‍
ദുഃഖങ്ങള്‍
സ്വപ്‌നങ്ങള്‍
സര്‍വ്വോപരി
കറ പുരളാത്ത
സ്നേഹവും വിശ്വാസവും
എല്ലാം പങ്കു വച്ചു
ഇടക്കിടക്ക്
പരസ്പരം വഴക്കടിച്ചു
വീണ്ടും ഇണങ്ങി
പുഞ്ചിരിച്ചു
കൈകള്‍ കോര്‍ത്തു പിടിച്ചു
യാത്രക്കിടയില്‍
കുട്ടികള്‍ ജനിച്ചു
ഒന്നല്ല
രണ്ടല്ല
മൂവര്‍
നമ്മുടെ മകള്‍
വെളിച്ചം കാണുന്നതിനു മുമ്പെ
മഹാപ്രകാശത്തിന്‍റെ ലോകത്തേക്ക്
പറന്നുയര്‍ന്നു
മുപ്പത്തഞ്ചു വര്‍ഷങ്ങള്‍!
ഇനിയും പരസ്പരം
വഴക്കടിച്ചും
വീണ്ടും ഇണങ്ങിയും
പുഞ്ചിരിച്ചും
കൈകള്‍ കോര്‍ത്തു പിടിച്ചും
യാത്ര തുടരാന്‍
ഈശ്വരന്‍
നമ്മെ അനുഗ്രഹിക്കട്ടെ
എന്നെ സഹിക്കാന്‍
എന്‍റെ ഭ്രാന്തുകള്‍ കണ്ടില്ലെന്നു ഭാവിക്കാന്‍
മണ്ണടി ഭഗവതി
നിനക്കു ശക്തി തരട്ടെ!
നിന്നെ സ്നേഹിക്കാന്‍
നിന്നെ വിശ്വസിക്കാന്‍
ഞാനൊരിക്കലും മറക്കില്ല
തീര്‍ച്ച!
ലളിതവും ഹൃദയസ്പർശിയുമായ വരികൾ..