ആഹ ഗംഭീരമായല്ലോ
പപ്പടം കാച്ചിടും കഥ
പപ്പടം കാച്ചി ഞാൻ കൂട്ടി
ഗുരുവിന്നിതു വന്ദനം.
***
താടിയും കേശവും ലേശം
പോലുമില്ലാത്ത കൃഷ്ണനും
താടിയും കേശവും മേഘം
പോലെ മിന്നുന്ന കൃഷ്ണനും
എങ്കിലും രണ്ടു കൃഷ്ണന്മാർ-
ക്കുണ്ടു കണ്ണിന്നു കണ്ണട
വായിലൂറും പാൽപ്പുഞ്ചിരി-
ക്കേകിടാം മാർക്കു നൂറു
താൻ!
16-7-22
ഇന്നുമെന്നും സൗഖ്യമേകും
ദിനങ്ങൾ വന്നുചേരുവാൻ
ഈശ്വരന്നോടു പ്രാർത്ഥിക്കാ-
മതുതാൻ രക്ഷ നൽകിടും.
17-7-22
പിറന്ന നാൾക്കു താങ്കൾ
തീർത്ത കാവ്യമേറെ സുന്ദരം,
പറഞ്ഞിടുന്നു നന്ദി കൂപ്പുകൈകളോടെ
സാദരം
കുരുന്നു പാദ,മാണിവൻറെ,യൊട്ടു
വേച്ചുപോവുകിൽ
മറിഞ്ഞു വീണു പോവതിന്നു
മുമ്പെയൊന്നു താങ്ങണേ!
ജയന്തനെന്ന നാമമാണെനിക്കു,
കേശവൻ പിതാ
തിരിഞ്ഞു പോയി നാമയുഗ്മമെങ്കിലോ
ക്ഷമിക്കണേ!
ഇനീഷ്യലൊന്നു നീട്ടിയപ്പോളങ്ങനേ
ഭവിച്ചുപോയ്
നികേതനം, പിതാ, തുടർന്നിവൻറെ
നാമമായതും.
23-7-22
വർഷമഞ്ചു കഴിഞ്ഞാലും
ഓർമ്മകൾക്കെന്തു സൗരഭം
പിന്തിരിഞ്ഞൊന്നു നോക്കുമ്പോൾ
കാണാമഞ്ചിത കാഴ്ചകൾ!
24-7-22
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ