2021, ജനുവരി 13, ബുധനാഴ്‌ച

ഡോ. ജോയ് വാഴയിൽ സാറിന് മംഗളാശംസകൾ!


കേരളത്തിൻറെ
പുതിയ ചീഫ് സെക്രട്ടറിയായി ചാർജ്ജെടുക്കുന്ന

ഡോ. ജോയ് വാഴയിൽ സാറിന് മംഗളാശംസകൾ!

 

മാറ്റങ്ങളാൽ ബന്ധിതമാണു പോലും

വിശ്വത്തിലുൾക്കൊണ്ട ചരാചരങ്ങൾ

"മാറ്റങ്ങളില്ലാത്തതു മാറ്റമൊന്നാ"-

ണെന്നേ മഹാത്മാക്കൾ പറഞ്ഞിരിപ്പൂ.

 

ഇല്ലാ മനുഷ്യന്നൊരു മുക്തി, യോർത്താ-

ലീ ലോകനീതിക്കു കടപ്പെടേണം.

ഓരോ നിമേഷത്തിലുമിപ്രപഞ്ചം 

മാറാതെ മാറ്റത്തിനെയാദരിപ്പൂ.

 

സാഹിത്യ സാംസ്കാരിക വേദിയെല്ലാം

നിറഞ്ഞു നിൽക്കുന്ന മഹാപ്രഭാവൻ

ഭാഷയ്ക്കു താങ്ങായിയുദിച്ചു നിൽപ്പോൻ

കാവ്യത്തെ നെഞ്ചേറ്റിയ സാർവ്വഭൗമൻ.

 

ദില്ലിക്കു ദത്തായ മകൻ മഹീയാൻ

പോകുന്നു, ദില്ലിക്കു മനം തകർന്നു

കണ്ണീർ പൊഴിപ്പൂ, നിനദം വസിപ്പൂ

സൗഖ്യം തരാൻ പ്രാർത്ഥന ചെയ്തു നിൽപ്പൂ.

 

കേരം നിറഞ്ഞുള്ളൊരു നാട്ടിലേക്കായ്

നൂനം ഗമിപ്പൂ ഗുരു വാഴയിൽ ജോയ്

ദില്ലിക്കു ദുഃഖം വിരിയിച്ച നഷ്ടം

സോത്സാഹമുൾക്കൊണ്ടിതു കല്പദേശം.

 

രാമക്ഷേത്രമതിങ്കലിന്നു പ്രഥമ സ്ഥാനീയനാം കർമ്മിയായ്

സ്ഥാനം പേറുക, മംഗളം തവ ഭവിച്ചീടും പരേശേച്ഛയാൽ

ഓതീടുന്നിഹ ഭാവുകങ്ങൾ തവ നൽക്കാര്യങ്ങളെന്നെന്നുമീ

നാടിൻ നന്മയുയർത്തിടട്ടെ, ജനവും മോദിച്ചിടട്ടേറ്റവും!

 

പൊത്തോപ്പുറം കേശവൻ ജയന്തൻ

11 ജനുവരി 2021

20 അഭിപ്രായങ്ങൾ:

  1. Vasudevan Othalluur Mana
    കവിത നന്നായി. പ്രശംസ കൂടിയോ എന്നാണ് തോന്നിയത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഉവ്വോ? അറിയപ്പെടുന്ന സാഹിത്യകാരനും കവിയുമാണ്. 14 ഉപനിഷത്തുകളുടെ മലയാള വിവർത്തനം കാവ്യരൂപത്തിൽ ഈയിടെ പ്രസിദ്ധീകരിച്ചു. ദില്ലിയിലെ അക്ഷരശ്ലോക സദസ്സുകളിലെ നിത്യസാന്നിദ്ധ്യം. അദ്ദേഹത്തിൻ്റെ കൂടെ പല സദസ്സുകളിലും പങ്കെടുക്കാൻ ഈയുള്ളവനും ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്.

      ഇല്ലാതാക്കൂ
    2. Vasudevan Othalluur Mana
      എനിക്കറിയാമായിരുന്നില്ല. അങ്ങനെ ഒരു റിമാർക്സ് എഴുതിയതിൽ ഖേദിക്കുന്നു. അദ്ദേഹത്തിന്റെ സർഗ്ഗാത്മകത കേരളത്തിന്റെ സാംസ്കാരിക രംഗത്തിന് മുതൽ കൂട്ടാവട്ടെ എന്നാശംസിക്കുന്നു.

      ഇല്ലാതാക്കൂ
  2. Vinod T.K.
    "രാമക്ഷേത്രമതിങ്കലിന്നു പ്രഥമ സ്ഥാനീയനാം കർമ്മിയായ്" മനോഹരം!

    മറുപടിഇല്ലാതാക്കൂ
  3. മറുപടികൾ
    1. അദ്ദേഹത്തിൽ നിന്ന് പല കാര്യങ്ങളും പഠിച്ചിട്ടുണ്ട്. ഗുരുസ്ഥാനീയനാണ്. അപ്പോൾ ഗുരു അല്ലെ? ഒരുമിച്ച് അക്ഷരശ്ലോക സദസ്സുകളിൽ പങ്കെടുത്തിട്ടുണ്ട്.

      ഇല്ലാതാക്കൂ
  4. വളരെ ഗംഭീരമായ മംഗളാശംസകൾ ശ്രീമാൻ പി കെ ജയന്തൻ
    Jithendra Kumar

    മറുപടിഇല്ലാതാക്കൂ
  5. വളരെ മനോഹരമായ ശ്ലോകങ്ങൾ ... കാവ്യഭാവനയ്ക്ക് പ്രണാമം...🙏 ഒപ്പം നന്ദിയും....🙏
    Dr Joy Vazhayil

    മറുപടിഇല്ലാതാക്കൂ