(അക്ഷരശ്ലോക സദസ്സിൽ വന്നു പെട്ടുപോയ
ഒരു പാവം വൃത്തമില്ലാക്കവിത!)
വൃത്തം തന്നിലിരുന്നു വൃത്തഗണമക്കാവ്യങ്ങൾ ചൊല്ലീടവേ
മത്താൽ കാഴ്ച്ച മറഞ്ഞപോലെയൊരുവൻ പുക്കാൻ സഭക്കുള്ളിലായ്
പാർത്താലെത്ര വിചിത്രരൂപ, മഹഹോ കഷ്ടം, വിരിഞ്ചൻ വൃഥാ
ക്രുത്താൽ തപ്ത മനസ്സുകൊണ്ടു ധൃതിയിൽ സൃഷ്ടിച്ചിതോ സാധുവേ?
ചൊന്നാൽ, മാനവനെന്നു പാർക്കുക മഹാ കഷ്ടം, മൃഗം പാതിയോ?
ഒന്നേ മാനുഷനേത്ര സൃഷ്ടി, യപരം ഗോനേത്രമോ, ദൈവമേ!
കന്നിൻ കാലുകളെന്നു തോന്നുമൊരുവൻ കണ്ടാൽ, കുളമ്പുണ്ടഹോ,
എന്തിന്നിങ്ങനെ ദുഃഖ ജന്മമതിനെച്ചെയ്തൂ, സുമസ്സംഭവൻ?
"ആട്ടേ, ചൊല്ലുക, യെന്തിനായിഹ കടന്നെത്തീ സഭക്കുള്ളിലാ-
യൊട്ടും താമസിയാതെയോതുക ഭവാൻ തൻ നാമമെന്തെന്നതും.”
കോട്ടം തട്ടിയ ജിഹ്വ കൊണ്ടൊരു വിധം ചൊല്ലീയിതാവേശികൻ,
"കഷ്ടം, നാമമിവങ്കലില്ല, ചെവിയിൽ ചൊല്ലാൻ മറന്നൂ, പിതാ."
"മോഹം മൂലമണഞ്ഞു ഞാ,നിവിടെയിക്കാവ്യോത്സവത്തിങ്കലായ്
ദാഹം ചെറ്റു ശമിപ്പതിന്നൊരുവിധം പദ്യങ്ങളോതീടണം."
"മോഹം കൊണ്ടൊരു കാര്യമില്ല സഹജാ, കാവ്യങ്ങൾ ചൊല്ലീടുവാ-
നൂഹം കൊണ്ടൊരു നാമമെങ്കിലുമതിന്നാവശ്യമാണെത്രയും."
മുറ്റുന്നാശയൊടാഗതൻ സവിനയം നോക്കി, സ്സഭാംഗങ്ങളോ-
ടിറ്റുന്നശ്രുഗണത്തെ നീക്കിയഥുനാ വീർപ്പോടെ ചൊല്ലീടിനാൻ,
"പറ്റിപ്പോയി വിരിഞ്ചനന്നൊരുദിനം തെ, റ്റെന്നെ സൃഷ്ടിക്കവേ,
കുറ്റം ചാർത്തിടുകെന്നിലല്ല, സഖരേ, ഞാൻ പീഡിതൻ സന്തതം.”
"ഞങ്ങൾക്കുണ്ടതിദുഃഖമെങ്കിലുമിതിൻ ചട്ടങ്ങൾ പാലിക്കവേ-
യെങ്ങാനും ചെറുവീഴ്ച്ച വന്നിടുകിലോ ഘോരാപരാധം, സഖേ."
വിങ്ങും ചിത്തമൊടൊട്ടു ചിന്തയുയരും മട്ടാഗതൻ സാദരം
തിങ്ങും ഗദ്ഗദമോടെ സഭ്യരവർ തൻ നാമങ്ങൾ ചോദിച്ചു പോയ്!
“സംസാരം, ഹരി, പുഷ്പിതാഗ്ര, ഹരിണീ, മത്തേഭസംജ്ഞം, പുടം,
പദ്യം, ശാലിനി, യിന്ദ്രവജ്ര, ലളിതം, ശാർദ്ദൂലവിക്രീഡിതം,
മന്ദാക്രാന്ത, വിയോഗിനീ, ശിഖരിണീ, പത്ഥ്യാര്യ, മന്ദാകിനീ,
പൃത്ഥ്വീ, സ്രഗ്ദ്ധര, മഞ്ജുഭാഷിണി, ശിവം, ലീലാകരം, സൗരഭം.”
ഇത്ഥം പേരുകൾ കേട്ടുടൻ മതി മറന്നൊട്ടൊട്ടു കണ്ണീർക്കണം
വീഴ്ത്തിക്കൊണ്ടു മടങ്ങി നാമരഹിതൻ മത്തേഭതുല്യം പദാൽ
ചിത്തം ദുഃഖനിലീനമെങ്കിലുമഹോ ചൊല്ലിത്തുടങ്ങീ പുനഃ
ശുദ്ധം ഗീതികൾ വൃത്തബന്ധിതമുടൻ, കാവ്യസ്സഭായാം, ഹരേ.
Veni Vivek
മറുപടിഇല്ലാതാക്കൂAmmaava gambheeram
നന്ദി, വേണീ.
ഇല്ലാതാക്കൂSooraj K Sreedharan
മറുപടിഇല്ലാതാക്കൂഭാവനാഗംഭീരം
നന്ദി, സൂരജ്
ഇല്ലാതാക്കൂChithra Mohan
മറുപടിഇല്ലാതാക്കൂഞാൻ തോന്നുന്നതെഴുതും എന്നല്ലാതെ വൃത്തവും, ചതുരവും ഒന്നും നോക്കാറില്ലജയന്താ വളരെ ലളിതമാണ് എന്റെ എഴുത്ത്. എന്റെ അക്ഷരങ്ങൾ എന്റെ സന്തോഷം അത്രേള്ളൂ.
ഓരോ തരത്തിലുള്ള കവിതകൾക്ക് ഓരോരോ നിയമങ്ങൾ ആണല്ലോ ഓപ്പോളേ. ഇപ്പോഴത്തെ കവിതകളിൽ ഭൂരിഭാഗവും ഗദ്യ കവിതകൾ ആണ്. അവക്ക് നിയമങ്ങളൊന്നും ബാധകമല്ല. വായിക്കാനും മനസ്സിലാക്കാനും ആസ്വദിക്കാനും ഏറ്റവും എളുപ്പവും അത്തരത്തിലുള്ളവയാണ്.
ഇല്ലാതാക്കൂAsha Raman
മറുപടിഇല്ലാതാക്കൂvery nice
ഒത്തിരി നന്ദി, ആശ
ഇല്ലാതാക്കൂNannayittundu
മറുപടിഇല്ലാതാക്കൂനന്ദി
ഇല്ലാതാക്കൂKiron Surya
മറുപടിഇല്ലാതാക്കൂVery nice
Thank you, Kiran.
ഇല്ലാതാക്കൂI am happy to read your SlOkam-s. I think one advantage of using meter is this: Whatever be the theme, however piercing the message of the poem is, however tragic the story is, there is transcendence. Or there is light at the end of the tunnel. And that is provided by the meter, in my view. Yes, life can be horrible. Stories can be tough, but the PRatibha of the poet has transformed it all into a thing of beauty. This is why, perhaps, the Vedic seers gave an equal importance to meter at the same level as the dEvata, viniyOgam, and the R^shi. Chhandas is a true miracle. I hope the moderns who have rejected meter as a bad habit of the so-called savaRNNa-s will re-consider and start using at leat drAviDa meters! As you can see, I am a partisan of both samskr^tam and drAviDa metrical forms. DKM Kartha
മറുപടിഇല്ലാതാക്കൂ